ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആചാരലംഘനം: നട അടച്ചു

Monday 12 November 2018 3:08 am IST

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരലംഘനത്തെ തുടര്‍ന്ന് തന്ത്രി നട അടച്ചു. അന്യമതസ്ഥര്‍  പ്രവേശിച്ചതിനെ തുടര്‍ന്നാണ് ശുദ്ധിക്രിയകള്‍ക്കായി തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രനട അടച്ചത്. ഇതോടെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പൂജകളും നിര്‍ത്തി. സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് ആരോപണം.

ഈമാസം ഒമ്പതിനും പത്തിനും ഇതര മതസ്ഥരായ സംഘം രണ്ടു തവണ ക്ഷേത്രദര്‍ശനം നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ശുദ്ധിക്രിയകള്‍ക്ക് ശേഷം അല്‍പ്പശി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ മണ്ണുനീര്‍ കോരല്‍ ചടങ്ങുകള്‍, മുളപൂജ തുടങ്ങിയവ വീണ്ടും ആരംഭിച്ചു. അല്‍പ്പശി ഉത്സവത്തിന്റെ തുടര്‍ന്നുള്ള ചടങ്ങുകള്‍ ഇന്ന് പുനരാരംഭിക്കും.

 അന്യമതസ്ഥര്‍ കയറിയതായി കണ്ടെത്തിയിട്ടും ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ നടപടിയെടുത്തില്ല. ഇതോടെയാണ് തന്ത്രി ഇടപെട്ട് ക്ഷേത്രം അടച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.