ധാക്ക: മൊമിനുള്‍ ഹഖ്, മുഷ്ഫിക്കര്‍ റഹിം എന്നിവരുടെ സെഞ്ചുറികളില്‍ ബംഗ്ലാദേശ് സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ വന്‍ സ്കോറിലേക്ക്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തു. മുഷ്ഫിക്കര്‍ റഹിം 111 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു.മൊമിനുള്‍ ഹഖ് 161 റണ്‍സ് നേടി. 247 പന്ത് നേരിട്ട ഹഖ് 19 ബൗണ്ടറിയടിച്ചു. റഹിം 231 പന്തിലാണ് 111 റണ്‍സ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: