തൃശ്ശൂര്‍ : അനസ്തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ഓപ്പറേഷനെത്തിയ യുവതിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. മുതുകില്‍ കുരു വന്നതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് ഇത്തരത്തില്‍ അബോധാവസ്ഥയില്‍ തുടരുന്നത്.
ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍മാരായ ബാലകൃഷ്ണന്, ബിനു എന്നിവര്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
അനീഷ നിലവില്‍ മറ്റൊരു ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. അനസ്തേഷ്യ നല്‍കുന്നതിനിടെ അനീഷയുടെ കൈ തടിച്ചു വന്നിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷന് ചെയ്ത് കുരു നീക്കം ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അനസ്തേഷ്യ നല്കുന്നതില് പിഴവുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് സഹകരണ ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: