കാലിഫോര്‍ണിയയിലെ കാട്ടുതീ അപകടം : മരണം 42 ആയി

Tuesday 13 November 2018 1:21 pm IST

പാരഡൈസ് : വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടു തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വ്യാപകമായ തീ പിടിത്തം ഉണ്ടാക്കുന്നത്. തിങ്കളാഴ്ച 13 പേരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചതോടെയണ് മരണ സംഖ്യ 42 ആയത്. 

നാലു ദിവസമായി നീണ്ടു നില്‍ക്കുന്ന തീപിടിത്തത്തില്‍ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. 27,000 കെട്ടിടങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ പ്രദേശത്ത് മൊബൈല്‍ ഡിഎന്‍എ ലാബും സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇത്. 

അടുത്തിടെ തുടര്‍ച്ചയായുണ്ടായ കാട്ടുതീ അപകടത്തില്‍ 44 പേരാണ്‌ കൊല്ലപ്പെട്ടത്. 1933 ല്‍ ലോസ് ഏഞ്ചല്‍സ് ഗ്രിഫിത് പാര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.