ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ശബരിമലയുടെ സുഗതമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ വിധി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുപാടു പേരുടെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നിലുള്ളത് ഭക്ത ജനങ്ങളുടെ വലിയ പിന്തുണയുമുണ്ടായിരുന്നു. മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് വിധി വന്നത്. പ്രളയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വലിയ വെല്ലുവിളി നിറഞ്ഞതാണ് ഈ സാഹചര്യം. എല്ലാം തിരിച്ചടിയായിരുന്നു. അപ്പോഴാണ് ഈ കാര്യം പരിഗണിക്കുന്നത്. ഇതിലും പ്രതിസന്ധി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.
ഇങ്ങനെയൊരു വിധി വന്ന സാഹചര്യത്തില്‍ വലിയ സന്തോഷമുണ്ട്. 22ന് കോടതി പരിഗണിക്കുമ്പോള്‍ എല്ലാം നല്ലതായി നടക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാം അയ്യപ്പന്റെ അനുഗ്രഹം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. ആ വലിയ ശക്തി എല്ലാം നോക്കും. എല്ലാം നന്നായി അവസാനിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും തന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: