കൊച്ചി: ടെലിവിഷന്‍, അച്ചടി, ഓണ്‍ലൈന്‍, റേഡിയോ മാധ്യമങ്ങള്‍ സംയുക്തമായി ആരംഭിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിന്റെ (ജികെഎസ്യു) വാട്സ്ആപ് നമ്പര്‍ ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു. ഉപഭോക്താക്കള്‍ ഏഗടഡ എന്നു ടൈപ്പ് ചെയ്ത് അയയ്ക്കേണ്ട വാട്സ്ആപ് നമ്പര്‍ 99958 11111. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് വി.എ. യൂസഫും ചടങ്ങില്‍ പങ്കെടുത്തു.
നാളെ മുതല്‍ ഡിസംബര്‍ 16 വരെ ഏതു കടയില്‍ നിന്നും 1,000 രൂപയ്ക്കോ അതില്‍ കൂടുതലോ ബില്‍ തുകയ്ക്കുള്ള സാധനം വാങ്ങുന്നവരാണ് വാട്സ്ആപ് ചെയ്യേണ്ടത്. ജിഎസ്ടി രജിസ്ട്രേഷനുള്ള ഏതു വ്യാപാര സ്ഥാപനത്തിനും ഷോപ്പിങ് ഉത്സവില്‍ പങ്കാളിയാകാം, റജിസ്ട്രേഷന് വേണ്ട.
ഒന്നാം സമ്മാനം കല്യാണ്‍ ഗ്രൂപ്പ് നല്കുന്ന ഒരു കോടിയുടെ ഫ്ളാറ്റാണ്. ദിവസം തോറും ആഴ്ച തോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാണ്‍ ജ്വല്ലേഴ്സില്‍ നിന്ന് 1000 രൂപയുടെ ഡിസ്ക്കൗണ്ട് കൂപ്പണ്‍ ലഭിക്കും. കേരളത്തിലെ മാധ്യമ കൂട്ടായ്മയാണ് ജികെഎസ്യു സംഘടിപ്പിക്കുന്നത്. ആയുഷ്, സാറാസ് സ്പൈസസ്, കാഫ്, ക്യൂആര്‍എസ്, പിട്ടാപ്പിള്ളില്‍, ജോസ് ആലൂക്കാസ്, വണ്ടര്‍ലാ, അജ്മല്‍ ബിസ്മി, മൊബൈ!ല്‍ കിംഗ് എന്നീ സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: