ന്യൂദല്‍ഹി: വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പിന്തള്ളി പരിചയസമ്പന്നയായ മിതാലി രാജ് ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി.വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് മിതാലി മുന്നിലെത്തിയത്. മിതാലിക്ക് ഇപ്പോള്‍ 2232 റണ്‍സായി.
നേരത്തെ രോഹിത് ശര്‍മ്മയായിരുന്നു ട്വന്റി 20 ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം.വെസ്റ്റ് ഇന്‍ഡീസിനെതിരെ ലക്നോയില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിരാട് കോഹ്ലിയെ (2102 റണ്‍സ്) മറികടന്നാണ് രോഹിത് മുന്നിലെത്തിയത്. മത്സരത്തിന്റെ അഞ്ചാം ഓവറില്‍ വിന്‍ഡീസ് ബൗളര്‍ ഒഷെയ്ന്’ തോമസിനെ സിക്സര്‍ അടിച്ചാണ് ശര്‍മ കോഹ്ലിയെ മറികടന്നത്. ശര്‍മ 80 ഇന്നിങ്ങ്സില്‍ 2207 റണ്‍സ് നേടിയിട്ടുണ്ട്്. കോഹ്ലി 58 ഇന്നിങ്ങ്സിലാണ് 2102 റണ്‍സ്് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: