മാഡ്രിഡ്: താല്‍ക്കാലിക പരിശീലകന് സാന്റിയാഗോ സൊളാരിയെ സ്പാനിഷ് ലീഗ് ടീമായ റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു.
ജൂലന്‍ ലോപെറ്റുഗി രാജിവച്ചതിനെ തുടര്‍ന്നാണ് സൊളാരി റയലിന്റെ താല്‍ക്കാലിക കോച്ചായത്. സൊളാരിയുടെ ശിക്ഷണത്തില്‍ നാലു മത്സരങ്ങള്‍ കളിച്ച റയല്‍ മാഡ്രിഡ് നാലിലും വിജയം നേടി. പതിനഞ്ച് ഗോളടിച്ച റയല്‍ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം. റയലിന്റെ കോച്ചെന്ന നിലയില്‍ സൊളാരിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
കോപ്പ ഡെല്‍ റേയില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് മെലിയയെ തോല്‍പ്പിച്ച റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ വിക്ടോറിയയെയും മറികടന്നു. ലാലിഗയില്‍ റയല്‍ വല്ലാഡോളിഡിനെയും സെല്‍റ്റ വിഗോയെയും തോല്‍പ്പിച്ചു.
ഈ സീസണിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ റയല്‍ ലാലിഗയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയെക്കാള്‍ നാല് പോയിന്റിന് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: