തിരുവനന്തപുരം: അയ്യപ്പ ഭക്തന്മാരെ പരമാവധി ദ്രോഹിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ വന്‍ നിരക്ക് വര്‍ദ്ധന. പത്തനംതിട്ട-പമ്പ റൂട്ടില്‍ ഒറ്റയടിക്ക് 27 രൂപയുടെ വര്‍ദ്ധനവാണ് ടിക്കറ്റ് നിര്ക്കില് വരുത്തിയിരിക്കുന്നത്. 73 രൂപയില്‍നിന്നും നൂറ് രൂപയായി ആണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്.
ഉത്സവ സീസണുകളില്‍ നടത്തുന്ന സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ 30 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ശബരിമല തീര്‍ഥാടനകാലം കണക്കിലെടുത്താണ് 27 രൂപ വര്‍ധിപ്പിച്ചത്. നേരത്തെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതും വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. 31 രൂപയില്‍ നിന്നും 40 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും നിരക്ക് വര്‍ദ്ധന കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: