“യോഗക്ഷേമസഭ കുന്നത്തുനാട് ഉപസഭയുടെ സാഹിത്യ പുരസ്കാരം സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരിയില്‍ നിന്ന് പി.വി. കൃഷ്ണന് കുറൂര്‍ സ്വീകരിക്കുന്നു”
കൊച്ചി: യോഗക്ഷേമ സഭ കുന്നത്തുനാട് ഉപസഭയുടെ അര്‍ധവാര്‍ഷിക യോഗവും പുരസ്കാരസമര്‍പ്പണവും ഇരിങ്ങോള്‍ ഉപസഭാ മന്ദിരത്തില്‍ നടന്നു. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് (കര്‍മശ്രേഷ്ഠ പുരസ്കാരം), ചെറുകുട്ട ശങ്കരന് നമ്പൂതിരി, നാരായണ മംഗലം കൃഷ്ണന് നമ്പൂതിരി (രണ്ടുപേര്‍ക്കും ‘വൈദിക ശ്രേഷ്ഠ’ പുരസ്കാരം), കീഴില്ലം ഗോപാലകൃഷ്ണന് (കലാശ്രേഷ്ഠ പുരസ്കാരം), പി.വി. കൃഷ്ണന് കുറൂര്‍ (സാഹിത്യ പുരസ്കാരം), പ്രൊഫ.സി.വി. ശങ്കരന് നമ്പൂതിരി (ഗുരുശ്രേഷ്ഠ പുരസ്കാരം) എന്നിവര്‍ക്ക് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി ആശംസാ ഫലകവും പൊന്നാടയും നല്കി. ഉപസഭ പ്രസിഡന്റ് ഇ.എസ്. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: