“അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അന്ത്യോപചാരം അര്‍പ്പിക്കുന്നു”
ഇരിങ്ങാലക്കുട: പാക് വെടിവയ്പ്പില്‍ മരിച്ച ധീര ജവാന് ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ വിട. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ ആന്റണി തിങ്കളാഴ്ചയാണ് കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കൃഷ്ണഘട്ടി സെക്ടറില്‍ പാക് വെടിവയ്പ്പില്‍ മരിച്ചത്. രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉദയംപേരൂരിലുള്ള വസതിയില്‍ 10.30 മുതല്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മുരിയാട്ടേക്ക് കൊണ്ടുവന്നത്. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജനപ്രതിനിധികള്‍, പൂര്‍വ സൈനികര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: