ന്യൂദല്‍ഹി: റഫാല്‍ കരാറിലെ വാദത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടുള്ള ജസ്റ്റിസ് കെ.എം. ജോസഫിന്റെ ചോദ്യത്തിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മറുപടി പറഞ്ഞത് കൗതുകമായി.
പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിലില്‍ പുതിയ കരാര്‍ പ്രഖ്യാപിച്ചതെന്നായിരുന്നു ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് കെ.എം. ജോസഫിന്റെ ചോദ്യം. 2015 മാര്‍ച്ചില്‍ തന്നെ പഴയ കരാര്‍ പിന്‍വലിക്കുന്നതിന്റെ നടപടികള്‍ തുടങ്ങിയതായി കോടതിക്ക് മുന്‍പാകെയുള്ള രേഖകളില്‍ പറയുന്നുണ്ടെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: