തിരുവനന്തപുരം: പ്രത്യേക സുരക്ഷ നല്കിയില്ലെങ്കിലും ശബരിമലയിലെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഏഴ് സ്ത്രീകള്‍ എത്തുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചില്ലെന്നും തൃപ്തി വ്യക്തമാക്കി.
നേരത്തെ ശബരിമല ദര്ശനത്തിനെത്തുമ്പോള് പ്രത്യേക സുരക്ഷ നല്‍കണമെന്ന് തൃപ്തി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പോലീസ് തള്ളുകയായിരുന്നു. മറ്റ് തീര്‍ഥാടകര്‍ക്കു നല്കുന്ന സുരക്ഷ തന്നെയാകും തൃപ്തിക്കും നല്‍കുകയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: