തിരുവനന്തപുരം : ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ ജലവിഭവ മന്ത്രി മാത്യൂ ടി. തോമസിന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്ണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും, ഇവരുടെ ഭക്ഷണം മലിനമാക്കിയെന്നുമുള്ളതാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ മന്ത്രിയുടെ ഭാര്യ അച്ചാമ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമുന, സുശീല, ഡ്രൈവര്‍ സതീശന് എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍.
ഇതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: