ന്യൂദല്‍ഹി : കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഗ്ലോബല്‍ പാര്‍ട്ണേഴ്സ് ഫോറം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12, 13 തിയതികളില്‍, ദല്‍ഹിയില്‍ നടക്കുന്ന ഫോറത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
യുഎന്‍ സെക്രട്ടറി ജനറലിന്റെ വനിത ശിശുസംരക്ഷണ മൂവിമന്റിന്റെ ഭാഗമായി കേന്ദ്രവും, പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ മെറ്റേര്‍ണല്‍, ന്യൂബോണ്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (പിഎംഎന്‍സിഎച്ച്) എന്നിവയുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീകളുടേയും കുട്ടികളുടേയും വളര്‍ച്ച, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് ഇതില്‍ ഊന്നല്‍ നല്‍കുന്നത്. കൂടാതെ 2020ഓടെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും. ഇതിനുമുമ്പ് ജഹന്നാസ്ബര്ഗ്(2014), ദല്‍ഹി(2010), താന്‍സനിയ(2007) എന്നിവിടങ്ങളിലും ഈ ഫോറം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: