തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിന് മുമ്പാണ് യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്.
യോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. ഉന്നയിച്ച ഒരു ആവശ്യം പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: