ന്യൂദല്‍ഹി : സുബ്രതോ കപ്പ് അണ്ടര്‍ 17 വിഭാഗം ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. അഫ്ഗാനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
നിലംമ്പൂര്‍ പീവീസ് പബ്ലിക് സ്കൂളിനുവേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് മണിപ്പൂരിനെ തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറിലെത്തിയത്.
അതിനുമുമ്പ് ആദ്യ മത്സരത്തില്‍ ത്രിപുരയോട് സമനില വഴങ്ങുകയും, രണ്ടാമത്തേതില്‍ എയര്‍ഫോഴ്സ് ടീമിനെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേംബ്ര സ്കൂള്‍ സെമി ഉറപ്പിച്ചു. റിലയന്‍സിനെ തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: