പാരീസ്: നമ്മുടെ ജന്മഗൃഹമായ ഈ ഭൂമിയേക്കാള്‍ ഭാരമുള്ള മറ്റൊരു ഭൂമി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ബെര്‍ണാര്‍ഡിനെ ചുറ്റുന്ന പുതിയ ഭൂമിക്ക് ബെര്‍ണാഡ് ബിയെന്ന് പേരിട്ടിട്ടുണ്ട്.
ബെര്‍ണാഡ് നക്ഷത്രം നമ്മോട് വളരെ അടുത്തുള്ള ഒന്നാണ്, വെറുംആറ് പ്രകാശ വര്‍ഷം മാത്രമാണ് നമ്മുടെ ഭൂമിയും ബെര്‍ണാഡും തമ്മിലുള്ള അകലം. അതായത് പുതിയ ഭൂമിയും അടുത്തു തന്നെ. ഭൂമിയേക്കാള്‍ 3.2 മടങ്ങ് ഭാരമുള്ള, നേരിയ പ്രകാശം മാത്രമുളള തണുത്തുറഞ്ഞ ഗ്രഹമാണ് പുതിയ ഭൂമി.
233 ദിവസത്തില്‍ ഒരിക്കലാണ് ഇത് ബെര്‍ണാഡ് നക്ഷത്തത്തെ ചുറ്റുന്നത്. ഭൂമിയില്‍ കിട്ടുന്ന സൗരോര്‍ജത്തിന്റെ രണ്ടു ശതമാനമേ പുതിയ ഭൂമിക്ക് ലഭിക്കുന്നുള്ളൂ. ഇതില്‍ ദ്രവരൂപത്തിലുള്ള വെള്ളമില്ല. മനുഷ്യവാസ യോഗ്യവുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: