യുഡിഎഫ്‌ പ്രവര്‍ത്തകര്‍ നീക്കം ചെയ്ത ബിജെപിയുടെ കൊടിമരം പുനഃസ്ഥാപിച്ചു

Sunday 19 June 2011 11:21 am IST

കടുത്തുരുത്തി : ബി ജെ പി യുടെ കൊടിമരം ടൗണില്‍ നിന്ന്‌ ആസൂത്രിതമായി ഒഴിവാക്കാനള്ള കേരളാ കോണ്‍ഗ്രസിന്റെ ഗൂഢ നീക്കം ബി ജെ പി യുടെ പഞ്ചായത്ത്‌ കമ്മറ്റി യുടെ നേതൃത്വത്തില്‍ തടഞ്ഞു. ടൗണില്‍ നിന്ന ബി ജെ പി യുടെ കൊടിമരം പിഴുതെറിഞ്ഞ അന്നു തന്നെ പുതിയ കൊടി മരം സ്ഥാപിച്ചു കൊണ്ടാണ്‌ കേരളാ കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ ഫാസിസത്തിന്‌ ബി ജെ പി ജനാധിപത്യരീതിയില്‍ മറുപടി നല്‍കിയത്‌. കേരളാ കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ ഫാസിസത്തിന്റെയും അധികാര ഹുങ്കിന്റെയും പ്രതിഫലനമാണ്‌ കടുത്തുരുത്തിയില്‍ ബി ജെ പി യുടെ കോടമരം പറിച്ച്‌ കളഞ്ഞ സംഭവ വുമായി ബന്ധപ്പെട്ട്‌ ഉണ്ടായത്‌. കഴിഞ്ഞ രണ്ടാഴ്ചയായി കേരളാ കോണ്‍ഗ്രസ്‌ നേതൃത്വം ആസൂത്രിതമായി നടപ്പിലാക്കിയ പദ്ധതിയുടെ ഫലമായാണ്‌ ടൗണില്‍ ബി ജെ പി സ്ഥാപിച്ചിരുന്ന കോടി മരം നശിപ്പിക്കപ്പെട്ടത്‌. വാഹനത്തി ലുടക്കിയാണ്‌ ഇരുമ്പ്‌ കൊടി മരം മുറിഞ്ഞ്‌ പോയതെന്നായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസുകാര്‍ അന്ന്‌ പ്രചരിപ്പിച്ചിരുന്നത്‌. കൊടിമരം പുനസ്ഥാപിക്കാന്‍ പാര്‍ട്ടിയുടെ പഞ്ചായത്ത്‌ കമ്മറ്റി നേതാക്കള്‍ പ്രവര്‍ത്തകരെ സമീപിച്ച്‌ സാമ്പത്തിക സമാഹരണം നടത്തുന്നതിനിടയിലാണ്‌ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്‌ നേത്യത്വത്തിന്റെ മൗനാനുവാദത്തോടെ കൊടിമരത്തിന്റെ കുറ്റികൂടി പിഴുതെറിഞ്ഞ്‌ തങ്ങളുടെ അധികാര ഗര്‍വ്വ്‌ പ്രകടമാക്കിയത്‌. യു ഡി എഫ്‌ നേതാക്കളായ മധു എബ്രഹാം, കിഷോര്‍ വര്‍ഗീസ്‌, മാമ്പള്ളി ജോസഫ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ കൊടി മരത്തിന്റെ കുറ്റി പിഴുതെറിഞ്ഞത്‌ എന്ന്‌ ഒരു യു ഡി എഫ്‌ പത്രം തന്നെ അഭിമാന പൂര്‍വ്വം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ കുറ്റിയില്‍ തട്ടി വീണ്‌ നൂറു കണക്കിന്‌ പേര്‍ക്ക്‌ പരിക്കേറ്റതായി കള്ള പ്രചരണം നടത്തിയാണ്‌ യൂ ഡി എഫ്‌ പ്രവര്‍ത്തകര്‍ കൊടിമരത്തിന്റെ കുറ്റി പറിച്ചു കളഞ്ഞത്‌. എന്നാല്‍ പ്രസ്തുത കുറ്റി യില്‍ തട്ടിവീണ്‌ ആര്‍ക്കെങ്കിലും പരി ക്കേറ്റതായോ വാഹനത്തിന്‌ കേട്പാടു കള്‍ സംഭവിച്ചതായോ യാതൊരു തെളിവും ഇല്ല. ഈ ഭാഗത്ത്‌ കേരളാ കോണ്‍ഗ്രസിന്റെ ഒഴികെ മറ്റോരു കൊടിമരവും പാടില്ല എന്ന അവരുടെ ധാര്‍ഷ്ട്യമാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ കൊടിമരം പുനഃസ്ഥാപി ച്ചുകൊണ്ട്‌ ബി ജെ പി കടുത്തുരുത്തി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജയരാമന്‍ പടിക്കമഠം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.