ഹൈദരാബാദ്: അവിഹിതമായി സ്വത്തു സമ്പാട്ടിച്ച കേസില്‍ തെലങ്കാനയില്‍ ജഡ്ജി അറസ്റ്റില്‍. മൂന്നു കോടിയുടെ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് രംഗറെഡ്ഡി ജില്ലാ കോടതിയിലെ പതിനാലാം അഡീഷണല്‍ ജില്ലാ ജഡ്ജി വൈദ്യ വരപ്രസാദിനെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റു ചെയ്തത്.
അതേ കോടതിയില്‍ ഹാജരാക്കിയ വരപ്രസാദിനെ 14 ദിവസത്തേക്ക് ചഞ്ചല്‍ഗുഡ ജയിലിലേക്ക് അയച്ചു. ഇയാള്‍ അഴിമതിക്കാരനാണെന്നും വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പരാതി ലഭിച്ചതിനെത്തുര്ടന്ന് വസതിയിലടക്കം റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: