സവര്‍ക്കറെക്കുറിച്ച് തെറ്റായ പരാമര്‍ശം: രാഹുലിനെതിരെ പരാതി

Thursday 15 November 2018 6:25 pm IST

മുംബൈ: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വീര്‍ സവര്‍ക്കറെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. ജയില്‍ മോചിതനാകാന്‍ ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ യാചിച്ചതായും തന്റെ പ്രവൃത്തികളില്‍ മാപ്പപേക്ഷിച്ചതായുമാണ് രാഹുല്‍ പറഞ്ഞത്.

ഈ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് സവര്‍ക്കറുടെ കുടുംബമാണ് മുംബൈ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 

27 വര്‍ഷം ബ്രിട്ടീഷുകാര്‍ ജയിലിലടച്ച സവര്‍ക്കറെക്കുറിച്ച് ഒരു തെരഞ്ഞെടുപ്പു റാലിയിലാണ് രാഹുല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു രണ്‍ജീത് സവര്‍ക്കര്‍ ആരോപിച്ചു. രാഹുലിനെതിരെ പരാതി നല്‍കിയതും രണ്‍ജീതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.