കോഴിക്കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 21-ാം സംസ്ഥാന സമ്മേളനം 19നും 20നും കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്, സ്വാഗതസംഘം ചെയര്മാന് പ്രൊഫ. പി.സി. കൃഷ്ണവര്‍മരാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
19ന് രാവിലെ 11ന് മസ്ദൂര്‍ ഭാരതി ഹാളില്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വൈകിട്ട് നാലിന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 10ന് ചടങ്ങില്‍ ബിഎംഎസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, രാഷ്ട്രസേവികാ സമിതി പ്രാന്തകാര്യവാഹിക ഡോ. പി. ആര്യാദേവി, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പെന്‍ഷനേഴ്സ് സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന് കറുത്തേടത്ത്, സംസ്ഥാന സെക്രട്ടറി കെ. ബാലാമണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: