ഇളയിടത്തിന്റെ ഓഫീസിലെ അക്രമം: ഇടത് അദ്ധ്യാപക സംഘടകള്‍ക്ക് പങ്ക്

Friday 16 November 2018 9:27 am IST
കാലടി സംസ്‌കൃതസര്‍വകലാശാല അദ്ധ്യാപകന്‍ ഡോക്ടര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലില്‍ ഗുണന ചിഹ്നം വരച്ചു വച്ചത് ഇടത് അദ്ധ്യാപക സംഘടനായ അസ്യൂട്ടിലെ ചില അദ്ധ്യാപകരാണെ് സംശയം. വ്യാഴാഴ്ച രാവിലെയാണ് സുനിലിന്റെവാതിലില്‍ കാവി നിറത്തില്‍ഗുണനചിഹ്നം ഇട്ട നിലയിലും ബോര്‍ഡ്് മാറ്റിയ നിലയിലും കാണപ്പെട്ടത്.

കൊച്ചി: കാലടി സംസ്‌കൃതസര്‍വകലാശാല അദ്ധ്യാപകന്‍ ഡോക്ടര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലില്‍ ഗുണന ചിഹ്നം വരച്ചു വച്ചത് ഇടത് അദ്ധ്യാപക സംഘടനായ അസ്യൂട്ടിലെ ചില അദ്ധ്യാപകരാണെ് സംശയം. വ്യാഴാഴ്ച രാവിലെയാണ് സുനിലിന്റെവാതിലില്‍ കാവി നിറത്തില്‍ഗുണനചിഹ്നം ഇട്ട നിലയിലും ബോര്‍ഡ്് മാറ്റിയ നിലയിലും കാണപ്പെട്ടത്.

സംഘപരിവാര്‍ സംഘടനകളാണ് ഇത് ചെയ്തതെന്ന് ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെ് എബിവിപി നേതാക്കള്‍ പറഞ്ഞു. സര്‍വകലാശാല കവാടം മുതല്‍ സംഭവം നടന്ന അക്കാദമിക് ബ്ലോക്കിന്റെ ഒന്നാം നിലയിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ട്. ക്യാമറകള്‍ പരിശോധിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു. 

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ച് നല്‍കിയതിന്റെ പ്രതിഫലമായി പ്രോ. വൈസ് ചാന്‍സലര്‍ സ്ഥാനം കൊടുത്ത ഡോ. കെ.എസ് രവികുമാര്‍,  ഗവേഷണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തുറവൂര്‍ പ്രാദേശികകേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയ ഡോ. ഷാജി ജേക്കബ്,  അസ്യൂട്ട് ജന. സെക്രട്ടറി ബിജു വിന്‍സെന്റ് അടക്കം അസ്യൂട്ടിലെ സംഘടനയില്‍ നിന്നും സുനിലിന് എതിര്‍പ്പുള്ള അദ്ധ്യാപകര്‍ നിരവധി പേരാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംഘടനയെ പിളര്‍പ്പിലേക്ക് എത്തിച്ചിട്ടുണ്ട്. 

എന്നാല്‍ ഇതിന് പിന്നില്‍ ഡോ. സുനില്‍ പി ഇളയിടം തന്നെയാണെുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇടത് പക്ഷത്തിനുവേണ്ടി കവല പ്രസംഗം നടത്തുന്ന സുനില്‍ പി ഇളയിടം പ്രസക്തിക്കും സ്ഥാനമാനത്തിനും വേണ്ടിയുള്ള കുറുക്ക് വഴിയായാണ് ഇതിനെ കാണുന്നതെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.