ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം 2.50 രൂപയാണ് കുറഞ്ഞത്. ദല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി.
ആഗോളവിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് ഇന്ധനവില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയായി. ഡീസലിന് 75.68 രൂപയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: