ന്യൂദല്‍ഹി : ദല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. വിഐപി പാര്‍ക്കിങ്ങില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സോഹന്‍വീര്‍(35) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 5.53 ഓടെ സോഹന്‍വീര്‍ സ്വന്തം സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഗാര്‍ഹിക പ്രശ്നങ്ങളാണ് ആത്മഹത്യക്കു പിന്നിലെന്നാണ് കരുതുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ദല്‍ഹി പോലീസ് കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: