പത്തനംതിട്ട: എരുമേലി ടൗണിലും കണമല, മുക്കൂട്ടുതറ, എംഇഎസ് ജംഗ്ഷന് എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറു മണിക്ക് നിരോധനാജ്ഞ നിലവില്‍ വന്നു.
പൊതുയോഗങ്ങള്‍, പ്രകടനങ്ങൾ, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരപ്രകാരമുള്ള തീര്‍ത്ഥാടകരുടെ വാഹനത്തിലോ കാല്‍നടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: