ജബോങ്ങില്‍ നിന്ന് പകുതി ജീവനക്കാരെ പിരിച്ചുവിടുന്നു

Friday 16 November 2018 3:58 pm IST

ബെംഗളൂരു : ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ ജബോങ്ങില്‍ നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്  ഏറ്റെടുത്തതിനെ തുടര്‍ന്നുള്ള പുനഃസംഘടനയിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. 

നിലവില്‍ 400 ജീവനക്കാരാണ് ജബോങ്ങില്‍ ഉള്ളത്. ഇതില്‍ 200 പേരുടെ ജോലി പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 2016ലാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ മിന്ത്ര ജബോങ്ങിനെ ഏറ്റെടുക്കുന്നത്. 

അതേസമയം ഫ്‌ളിപ്കാര്‍ട് സഹ സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ കമ്പനി ചുമതലകളില്‍ നിന്ന് പുറത്തുവന്നതിനെ തുടര്‍ന്ന് മിന്ത്ര സിഎഫ്ഒ ദിപഞ്ചന്‍ ബസു ജോലി രാജിവെച്ചു. 

അതിനിടെ സിഇഒ അനന്ത് നാരായണന്‍ രാജി വെയ്ക്കുന്നതായും വാര്‍ത്ത പുറത്തുവന്നു. നിലവിലെ ഫിളിപ്കാര്‍ട് സിഇഒ കല്യാണ്‍കൃഷ്ണമൂര്‍ത്തിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ രാജിവെക്കുന്നെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ മിന്ത്രയുടേയും, ജബോങ്ങിന്റേയും സിഇഒ സ്ഥാനത്ത് തുടരുമെന്ന് അനന്ത് നാരായണന്‍ അറിയിച്ചു. 

സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നാണ് ബിന്നി പുറത്തുപോയത്. സച്ചിന്‍ ബന്‍സാലും ബിന്നിയും ചേര്‍ന്നാണ് ഫ്‌ളിപ്കാര്‍ട് സ്ഥാപിച്ചത്. വാള്‍മാര്‍ട്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സച്ചിന്‍ നേരത്തെ പുറത്തുപോയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.