വട്ടവടയില്‍ ഉരുള്‍പൊട്ടല്‍; രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

Friday 16 November 2018 4:33 pm IST

ഇടുക്കി :  കനത്തമഴയില്‍ മൂന്നാറിലെ വട്ടവയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉച്ചയ്ക്കുശേഷം 2.30 ഓടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 

ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞു.

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളത്തിന്റെ പല സ്ഥലങ്ങളിലും മഴ തുടങ്ങിയിച്ചുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ്. 

അതിനിടെ കോട്ടയം, എറണാകുളം, ഇടുക്കി എന്നീജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. വ്യാപകമായ മഴയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അഗ്നിശമന സേന, കെഎസ്ഇബി എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.