തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു.
ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തകാര്യങ്ങള് ആണ് സംഭവിച്ചത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങളോട് മുഴുവന്‍ ഭക്തജനങ്ങളും സഹകരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം സന്നിധാനത്ത് പോലീസ് രാജ് തുടരുകയാണ്. ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്‍ എന്ന പേരിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: