ശബരിമല: ബിജെപി ഒരു കോടി ഒപ്പ് ശേഖരിക്കും

Saturday 17 November 2018 1:06 am IST

കൊച്ചി: ശബരിമലയില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ ലംഘനമാണന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ആരാധന സ്വാതന്ത്ര്യത്തെ ഭരണകൂടം നിഷേധിച്ചാല്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ബിജെപി കോര്‍കമ്മറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ദേവസ്വം ബോര്‍ഡിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ല. ശബരിമല വിധി നടപ്പാക്കുന്നതിന് സാവകാശം തേടി ഹര്‍ജി നല്‍കുമെന്ന് പറയുന്ന ദേവസ്വം ബോര്‍ഡ് ആത്മാര്‍ഥത തെളിയിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ സഹകരണത്തോടെ ജനങ്ങളില്‍നിന്ന് ഒരു കോടി ഒപ്പ് ശേഖരിക്കും. നവംബര്‍ 25 മുതല്‍ 30 വരെ ഗൃഹസമ്പര്‍ക്കം നടത്തിയാണ് ഒപ്പ് ശേഖരിക്കുന്നത്.

ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശബരിമല സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.