കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) 55-ാം സംസ്ഥാന സമ്മേളനം 19 ന് കോഴിക്കോട്ട്. 19 ന് രാവിലെ 10.30ന് ഹോട്ടല്‍ യാഷ് ഇന്റര്‍നാഷണലില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എംപിമാരായ വി. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന്, എം.പി. വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എംഎല്‍എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. പ്രളയം അതിജീവനം ഫോട്ടോ, വീഡിയോ പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്മാന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫോട്ടോ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ ഇന്ന് രാവിലെ 11.30 ന് കാലിക്കറ്റ് പ്രസ്ക്ലബ്ബ് ഹാളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. വൈകിട്ട് 4.30 ന് മാധ്യമ സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് നാലിന് കിഡ്സണ്‍ കോര്‍ണറില്‍ തെരുവുനാടകവും അരങ്ങേറും.
പ്രളയം, അതിജീവനം ഫോട്ടോ, വീഡിയോ പ്രദര്‍ശനം 19 മുതല്‍ 22 വരെ ടൗണ്‍ഹാളില്‍. 134 പത്രഫോട്ടോഗ്രാഫര്‍മാരുടെ 250തിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേരള മീഡിയ അക്കാദമി അംഗം പി.വി. കുട്ടന്, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡണ്ട് കെ. പ്രേംനാഥ്, ജനറല്‍ കണ്‍വീനര്‍ പി. വിപുല്‍നാഥ്, മധുസൂദനന് കര്‍ത്താ, സി.പി.എം. സെയ്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: