സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ കര്‍മസമിതി നേതാക്കളെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞു. കെ.പി. ശശികല, സി. ബാബു, തുളസി എന്നിവരെയാണ് തടഞ്ഞത്. ഇരുമുടിക്കെട്ടുമായി എത്തിയ നേതാക്കള്‍ സന്നിധാനത്ത് എത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് തടയുകയായിരുന്നു.
മരക്കൂട്ടത്തെ ചുമതലയുള്ള എസ്പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തടഞ്ഞത്. ഇതോടെ ശശികലയുടെ നേതൃത്വത്തില്‍ മരക്കൂട്ടത്ത് ഭക്തര്‍ നാമജപം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: