മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു

Saturday 17 November 2018 4:57 am IST

സന്നിധാനം: ആശങ്കകള്‍ക്ക് ഇടയില്‍ മണ്ഡലപൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. 

തുടര്‍ന്ന് വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി അവരോധിച്ചു. ഇന്ന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി 10ന് നട അടയ്ക്കും. ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.