രണ്‍വീറിനും ദീപികയ്ക്കും ബോളിവുഡിന്റെ വിവാഹാശംസ

Saturday 17 November 2018 4:58 am IST

മുംബൈ: കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപികാ പദുക്കോണിനും ആശംസയുമായി ബോളിവുഡ്. ഇന്നലെ വിവാഹച്ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് ബോളിവുഡ് താരങ്ങള്‍ നവദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസയറിയിച്ചത്. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്്, ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, ഫറാ ഖാന്‍, സോനുസൂദ്, അതിഥി റായ് തുടങ്ങി നിരവധിപേരാണ് ആശംസകള്‍ നേര്‍ന്നത്. 

ഇറ്റലിയിലെ ലേക് കോമോയില്‍ ബുധന്‍-വ്യാഴം ദിവസങ്ങളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. നാളുകളായി ലോകമെമ്പാടുമുള്ള ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട താര ജോഡിയാണ് രണ്‍വീറും ദീപികയും. പോസ്റ്റ് ചെയ്ത് ആദ്യ പത്ത് മിനിറ്റില്‍ നാലു ലക്ഷം പേരാണ് വിവാഹച്ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. നവംബര്‍ 21നും 28നും ബെംഗളൂരുവിലും മുംബൈയിലും വിവാഹസത്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.