സന്നിധാനം: ഇന്നലെ ഭക്തര്‍ മലകയറിയത് തോരാമഴയത്ത്. രാവിലെ മുതല്‍ തുടങ്ങിയ മഴ വൈകിട്ട് ആറുമണിയോടെയാണ് ശമിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് ഉച്ച മുതല്‍ സന്നിധാനത്തെക്കുള്ള ഭക്തരുടെ വരവ് മന്ദഗതിയിലായിരുന്നു. വൈകിട്ട് നട തുറക്കുന്നതിന് മുമ്പായി സന്നിധാനത്തെത്താന്‍ മഴനനഞ്ഞാണ് ഭക്തര്‍ മല ചവിട്ടിയത്. വൃശ്ചികം ഒന്നാം തീയതി മുതല്‍ ശക്തമായ മഴ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്നാണ് അയ്യപ്പഭക്തന്മാര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: