സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ ജന്മഭൂമി എംഡി എം. രാധാകൃഷ്ണനെയും എട്ടുവയസ്സുള്ള മകള്‍ ഭവാനിയെയും പോലീസ് തടഞ്ഞു. സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഏറെനേരം വിലക്കി. ശബരിമല കര്‍മസമിതി നേതാക്കള്‍ക്കൊപ്പമാണ് രാധാകൃഷ്ണനും ഭവാനിയും മലചവിട്ടാനെത്തിയത്. ഇതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. എട്ട് വയസ്സുള്ള കുട്ടി കൂടെയുണ്ടായിരുന്നിട്ടുപോലും രാധാകൃഷ്ണനെ മരക്കൂട്ടത്തുനിന്ന് കടത്തിവിടാന്‍ പോലീസ് തയാറായില്ല. ഏറെനേരം തടഞ്ഞുവച്ചതിന് ശേഷം രാത്രി വൈകിയാണ് ഇവരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: