തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിക്കുന്ന ഹര്‍ജില്‍ ക്രമസമാധാന പ്രശ്നം ഉന്നയിക്കില്ലെന്ന് ദേവസ്വംബോര്‍ഡ്. വിധി നടപ്പാക്കുന്നതിന് സമയ പരിധിയും തേടില്ല.
എന്നാല്‍ സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഭവങ്ങളും ദേവസ്വംബോര്‍ഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. പ്രളയക്കെടുതി സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും. സാവകാശ ഹര്‍ജി വൈകാനുള്ള കാരണവും ബോര്‍ഡ് കോടതിയെ ബോധ്യപ്പെടുത്തും.
സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: