ന്യൂദല്‍ഹി: ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ കാണിക്കുന്ന ആവേശത്തെ പരിഹസിച്ച് ബംഗ്ലാദേശ് സാഹിത്യകാരി തസ്ലിമ നസ്രീന്. തന്റെ ട്വിറ്ററിലൂടെയാണ് തസ്ലിമ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. ‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ കാണിക്കുന്ന ആവേശമെന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
ഇത്തരത്തില്‍ ആവേശം കാണിക്കുന്ന അക്ടിവിസ്റ്റുകള്‍ താഴെക്കിടയിവുള്ള ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഗാര്‍ഹിക പീഡനം, മാനഭംഗം, ലൈംഗിക പീഡനം, വിദ്വേഷം, വിദ്യാഭ്യാസം ലഭിക്കായ്ക, മോശം ആരോഗ്യസംവിധാനം, തുല്യ വേതനത്തിനുള്ള അവകാശമില്ലായ്മ, സ്വാതന്ത്ര്യമില്ലായ്മ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ അവര്‍ക്കവിടെ കാണാം’ തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: