കാലിഫോര്‍ണിയയില്‍ കാട്ടുതീ: മരണം 70 കടന്നു

Saturday 17 November 2018 2:19 pm IST
വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ പരിസരത്ത് മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജ് കുറഞ്ഞിരിക്കുകയാണ്.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസിലുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരണം 70 കടന്നു. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീയില്‍ 1000 പേരെ കാണാതായതായാണ്  റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ വിവിധ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. 

അതേസമയം, വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ  142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ പരിസരത്ത് മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജ് കുറഞ്ഞിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്. സാക്രമെന്റോയില്‍ നവംബര്‍ 8നാണ്  തീ പടര്‍ന്നത്. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. 

മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.   ഇവിടെ പല വീടുകളും കത്തി നശിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.