ബ്യൂണസ് ഐറിസ് : ഒരു വര്‍ഷം മുമ്പ് അറ്റലാന്റിക് സമുദ്രത്തില്‍ നിന്ന് കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍വാഹിനി എആര്‍എ സാന്ജുവാനെ കണ്ടെത്തി. അര്‍ജന്റീനിയയിലെ ഉപദ്വീപായ വാല്‍ദെസിന്റെ സമീപത്തു നിന്നാണ് അന്തര്‍വാഹിനിയെ കണ്ടെത്തിയത്. 18 രാജ്യങ്ങളിലെ നാവികരാണ് ഇതിനു വേണ്ടി തെരച്ചില്‍ നടത്തിയത്.
790 മീറ്റര്‍ ആഴത്തില്‍ നിന്നാണ് സാന്ജുവാനെ കണ്ടെത്തിയത്. 2017 നവംബര്‍ 15നാണ് നാവികസേന ആസ്ഥാനത്തേയ്ക്ക് 44 നാവികരുമായി പോയ അന്തര്‍വാഹിനിയെ കാണാതായത്.
സാന്ജുവാനെ തിരിച്ച് മാര്‍ഡെല്‍ പ്ലാറ്റയിലെതീരത്ത് എത്തിച്ചു. കപ്പലിലെ ബാറ്ററിക്കുള്ളിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: