തിരുവല്ല : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടാനെത്തവെ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ക്ക് തിരുവല്ല കോടതി ജാമ്യം അനുവദിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് ശശികല ടീച്ചറെ മരക്കൂട്ടത്തിനു സമീപം വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ല സബ് ഡിവിഷണല്‍ മജിസ്ട്രേട്ടാണ് ജാമ്യം അനുവദിച്ചത്.ശരണം വിളികളോടെ സ്റ്റേഷനില്‍ കഴിഞ്ഞ ശശികല ടീച്ചര്‍ സന്നിധാനത്തെത്താനുള്ള തന്റെ വിലക്ക് നീങ്ങിയാല്‍ മാത്രമേ മടങ്ങുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.
ശബരിമല കര്‍മ്മ സമിതി ചെയര്‍ പേഴ്സണ്‍ കെ.പി ശശികല ടീച്ചറേയും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി സുധീറിനേയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: