വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് ആന്റി സബ്മറൈന് ഹെലിക്കോപ്ടറുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യ. ഏകദേശം 14000 കോടി രൂപ മുടക്കിയാണ് ഇരുപത്തിനാല് മള്‍ട്ടി റോള്‍ എംഎച്-60 റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ സ്വന്തമാക്കുക. ഏതാനും മാസത്തിനകം അമേരിക്കയുമായി കരാര്‍ ഉറപ്പിക്കാനാകുമെന്ന് പ്രതിരോധ വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായ എംഎച്-60 റോമിയോ നാവിക ഹെലിക്കോപ്ടറുകള്‍ സ്വന്തമാക്കണമെന്നത് ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. അടിയന്തിരമായി 24 ഹെലിക്കോപ്ടറുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ അമേരിക്കയ്ക്ക് കത്തു നല്കി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: