കാന്‍ഡി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വിയിലേക്ക്്. 301 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ്്ചെയ്യുന്ന ശ്രീലങ്ക നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിന് 226 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളിശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ ഇനി 75 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത്് മൂന്ന് വിക്കറ്റ് മാത്രം.
സ്റ്റെമ്പെടുക്കുമ്പോള്‍ ഡിക്വെല്ല 27 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്.നേരത്തെ ഒമ്പത് വിക്കറ്റിന് 324 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 346 റണ്‍സിന് പുറത്തായി. ഇതോടെയാണ് ശ്രീലങ്കയുടെ ലക്ഷ്യം 301 റണ്‍സായത്.
സ്കോര്‍: ഇംഗ്ലണ്ട്്: 290, 346. ശ്രീലങ്ക 336, ഏഴിന് 226.
പ്രതികരിക്കാൻ ഇവിടെ എഴുതുക: