മാര്‍ഖം: ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യാ സെന്‍ ലോക ജൂനിയര്‍ ബാഡ്്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. മലേഷ്യയുടെ ആദില്‍ ഷോലെ അലി സദിക്കിശന നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക മൂന്നാം നമ്പറായ സെന്‍ സെമിയിലെത്തിയത്. സ്കോര്‍ 21-8, 21-18. ഇതോടെ സെന്നിന് മെഡല്‍ ഉറപ്പായി.
ഇന്ത്യയുടെ വിഷ്ണു – ശ്രീകൃഷ്ണ സഖ്യം പുരുഷ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. കൊറിയയുടെ പത്താം സീഡായ ടീ യാങ് ഷിന് -ചാന് വാങ്ങ് ടീമാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. 21-11, 21-8.
പ്രതികരിക്കാൻ ഇവിടെ എഴുതുക: