സന്നിധാനത്ത് ജന്മഭൂമി ബ്യൂറോ തുറന്നു

Saturday 17 November 2018 10:49 pm IST

സന്നിധാനം: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭക്തിസാന്ദ്രമായ വാര്‍ത്തകളും വിശേഷങ്ങളും കൃത്യതയോടെ വായനക്കാരിലേക്ക് എത്തിക്കാന്‍ സന്നിധാനത്ത് ജന്മഭൂമി ബ്യൂറോ തുറന്നു. വൃശ്ചികപ്പുലരിയില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സംഘടനാസെക്രട്ടറി സി. ബാബു, സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, ജന്മഭൂമി കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍. വേണു, കെ.എസ്. കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.