കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. എരഞ്ഞോളിപ്പാലത്ത് ബിജെപി പ്രവര്ത്തകന് ശരത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ശരത്തിന്റെ അമ്മയ്ക്ക് പരുക്കേറ്റു.
അമ്മയുടെ താലിമാല വലിച്ച് പൊട്ടിച്ച ആക്രമികള്‍ അവരുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
അതേസമയം അക്രമം അഴിച്ചുവിട്ട സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്ത് എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ: എം.പി. ആസാദ്, എസ്ഐ: എം.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: