പൂനെ : മാവോയിസ്റ്റ് പ്രവര്ത്തകന് പി. വരവരറാവുവിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വധശ്രമം, ഭീമ കൊറേഗാവ് സംഘര്‍ഷം എന്നീ കേസുകളില്‍ വീട്ടു തടങ്കലിലാക്കിയ വരവരറാവുവിന്റെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൂനെ പോലീസ് എസിപി ഉള്‍പ്പടെയുള്ള സംഘം ഹൈദരാബാദിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. റാവുവിന്റെ അറസ്റ്റിനെതിരെ അദ്ദേഹത്തിന്റെ അനുയായികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ രംഗതെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: