ദോഹ: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ(ഒഎഫ്ഐ)ഖത്തറില്‍ സര്‍ദര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ചു രാഷ്ട്രീയ ഏകതാദിനവും മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.
ഒഎഫ്ഐ പ്രസിഡന്റ് കെ.ആര്.ജി. പിള്ളയുടെ അധ്യക്ഷതയില്‍ അബുഹമൂറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ അശോക ഹാളിലായിരുന്നു ചടങ്ങ്. കേന്ദ്രമന്ത്രിയായിരുന്ന അനന്ത കുമാറിന്റെ മരണത്തിലും യോഗം അനുശോചിച്ചു. മഹാരഥന്മാരും ഭാരതവും എന്ന വിഷയത്തില്‍ ഡോ. സജിത് പിള്ളയും രാജേഷ് കോഴിക്കോടും പ്രഭാഷണം നടത്തി.
ഒഎഫ്ഐ വൈസ് പ്രസിഡന്റ് രമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് മാന്നാര്‍, സ്വാഗതസംഘം കണ്‍വീനര്‍ ദുര്‍ഗാദാസ്, പ്രശാന്ത് ഗംഗാധരന്, പ്രവീണ്‍ ചന്ദ്രവാസു എന്നിവരും സംസാരിച്ചു. വാജ്പേയിയുടെ ചിത്രത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: