ശബരിമല; ആര്‍എസ്എസിനെ പഴിചാരി മുഖ്യമന്ത്രി

Monday 19 November 2018 12:15 pm IST
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവിടെ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ശബരിമലയില്‍ വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കാനാവില്ല. സര്‍ക്കാര്‍ ഒരിക്കലും മുന്‍ കൈ എടുത്ത് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ തുറന്നടിച്ചത്.

സന്നിധാനത്ത് ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്ത മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി സന്നിധാനത്ത് നേരത്തെ തന്നെ ആളുകള്‍ ക്യാമ്പു ചെയ്തിരുന്നു. ഇവരുടെ ഉദ്ദേശം സന്നിധാനത്തെ സംഘര്‍ഷഭരിതമാക്കുകയാണ്. അവിടെ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ എതാരാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതെല്ലാം അടിസ്ഥാന വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവിടെ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ശബരിമലയില്‍ വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കാനാവില്ല. സര്‍ക്കാര്‍ ഒരിക്കലും മുന്‍ കൈ എടുത്ത് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.