കോഴിക്കോട്: ശബരിമലയിലെ പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം ശക്തം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി.പത്രപ്രവര്‍ത്തക യൂണിയന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
മാവൂര്‍ റോഡിലും സിഎച്ച് ഓവര്‍ ബ്രിഡ്ജിനു സമീപവുമാണ് കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ നാലു യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സാലു ഇരഞ്ഞിയില്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, രഞ്ജിത്ത്, സിഗിന്, അമര്‍നാഥ്, വിനീഷ് നെല്ലിക്കോട് , അനീഷ് ശരത് , അനുപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: